പൂരത്തിനെത്തിച്ച ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു..

തൃശൂര്‍ ദേശമംഗലം കൊട്ടി പാറ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. മനിശ്ശേരി കുട്ടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു. പാപ്പാൻ അർജുന് കൈക്ക് പരിക്കേറ്റു. ഇയാളെ വാണിയങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വെകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ആനയെ 8.30 ഒടെ തളച്ചു. .