കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ..

പട്ടിക്കാട്: കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിന്റെ മുകൾ ഭാഗത്ത് കമാനാ കൃതിയിൽ നടത്തുന്ന കോൺക്രീറ്റിംഗിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. അര മീറ്റർ വ്യാസത്തിലാണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. ഇതോടെ സുരക്ഷ മുൻ നിർത്തി വിദഗ്ധ പരിശോധന വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു മാസമായി അടച്ചിട്ട തുരങ്കത്തിൽ മൂന്ന് ദിവസം മുൻപാണ് കോൺക്രീറ്റിംഗ് ആരംഭിച്ചത്. തുരങ്കത്തിന്റെ ഉപരിഭാഗം ബലപ്പെടുത്തുന്നതിനായി കമാനാ കൃതിയിൽ ഉരുക്കു പാളികൾ ഘടിപ്പിച്ച് അതിനു പുറത്ത് 30 ഇഞ്ച് കനത്തിലാണ് കോൺക്രീറ്റിംഗ് നടത്തേണ്ടത്.