മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

policeman-vehcle-thrissur-vartha-news-kerala-police-viyyur

കുന്നംകുളം: മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് പിടികൂടി. സംഭവത്തില്‍ ഇരു ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ ആലുക്കല്‍ വീട്ടില്‍ ശ്രീകൃഷ്ണൻ (46), വെള്ളാറ്റഞ്ഞൂര്‍ കുറവന്നൂര്‍ കൊടത്തില്‍ വീട്ടില്‍ അജിത്ത് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.