കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ 802 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. വീടുകളിൽ 787 പേരും ആശുപത്രികളിൽ 15 പേരുമാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാംതന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെയാണ് തുടരുന്നത്. ശനിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ശനിയാഴ്ച ഒമ്പതു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 1000 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 970 സാമ്പിളുകളുടെ ഫലം വന്നു. 30 എണ്ണത്തിന്റെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.