സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേർ ഇന്ന് രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കാണ്.അതോടൊപ്പം ഏഴു വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർ വീതവും വയനാട്ടിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്. കൊറോണ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ അറിയിച്ചത്.
കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോഗമുക്തി നേടിയതും ഇന്നത്തെ ഏറെ ആശ്വാസകരമായ വാർത്തയാണ്.