
വലപ്പാട്: 5.537 ഗ്രാം എം ഡി എം എ യുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വലപ്പാട് കുരിശുപള്ളിക്ക് സമീപം മാളിയേക്കൽ അലൻ (28) ആണ് പിടിയിലായത്. വലപ്പാട് പ്രിയ സെന്ററിന് സമീപം വില്പനക്കായ് എംഡിഎംഎ എത്തിച്ചപ്പോളാണ് പ്രതി കുടുങ്ങിയത്.