ലോക്ക് ഡൌൺ കാലത്തും കർമ്മനിരതരായി ഹരിത കർമ്മ സേനാഗങ്ങൾ

ലോക്ക് ഡൌൺ ദിവസങ്ങളിൽ വരുമാനം ഇല്ലാതെ ജീവിതം ദുരിതത്തിൽ ആകാമായിരുന്ന വിഭാഗമായിരുന്നു ഹരിത കർമ്മസേന അംഗങ്ങൾ. കാരണം വീടുകൾ തോറും കയറി അജൈവ മാലിന്യങ്ങൾ ശേഖരിച്ചു, ലഭിക്കുന്ന യൂസർ ഫീ ആയിരുന്നു ഇവരുടെ പ്രധാന വരുമാനമാർഗം. ഈ പ്രവർത്തനം നിലച്ചതോടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി. ഇതിനൊരു പരിഹാരമായി നഗരസഭ മുന്നോട്ടു വന്നു. ഹരിത കർമ്മ സേനയെ മറ്റു പ്രവത്തനങ്ങളിൽ പങ്കാളികളാക്കി. ഹരിത കർമ്മസേനയുടെ തന്നെ ഗ്രീൻ നീഡിൽസ് എന്ന ഗ്രൂപ്പിനെ നഗരസഭക്കായി മാസ്‌ക്കുകളും, അതിഥി തൊഴിലാളികളുടെ കിറ്റു വിതരണത്തിനായുള്ള തുണി സഞ്ചികൾ, ആശ്രയ ഗുണഭോക്താക്കളുടെ കിറ്റുകൾക്കായുള്ള തുണിസഞ്ചികൾ എന്നിവ തയ്‌ക്കുവാൻ ഏൽപ്പിച്ചു. ഇതുവരെ ശേഖരിച്ച അജൈവ മാലിന്യം തരംതിരിച്ചു. കൂടാതെ സപ്ലൈകോക്കായുള്ള 5000 ഭക്ഷ്യ ധാന്യ കിറ്റ് പായ്ക്ക് ചെയ്യുവാനും ഏല്പിച്ചു. നിലവിൽ ആയിരത്തി ലധികം മാസ്കുകളും, തുണിസഞ്ചികളും ഇവർ നഗരസഭക്ക്‌ തയ്ച്ചു നൽകി.
ഇവർക്ക് പ്രതിദിനം 300 രൂപയാണ് വേതനമായി നൽകുന്നത്.ഇതിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു സാക്ഷ്യം കൂടി ആവുകയാണ് ഈ കോവിഡ് കാലം.