പടക്കം കത്തിച്ച് വീട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.

police-case-thrissur

ഒരുമനയൂര്‍ സ്വദേശികളായ കാക്കശ്ശേരി വീട്ടില്‍ ചാക്കോ മകന്‍ അശ്വിന്‍ (23), എടക്കളത്തൂര്‍ വീട്ടില്‍ ജോസഫ് മകന്‍ ജീവന്‍ (23) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എടക്കളത്തൂര്‍ വീട്ടില്‍ ജോര്‍ജിന്റെ വീട്ടിലേക്ക് പടക്കം എറിഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യാന്‍ പോലീസിനായി.