സർക്കാർ സൗജന്യ ഭക്ഷ്യധാന്യ കിറ്റിൽ കുടുംബശ്രീ ഉത്പന്നങ്ങളും

കേരള സർക്കാർ പൊതുജനങ്ങൾക്കായി നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റിലേക്കു നൽകുന്നതിനായി കുടുംബശ്രീ സംരംഭ യൂണിറ്റുകളിൽ നിന്നും മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ സപ്ലൈകോയുടെ വടക്കാഞ്ചേരി, കുരിയച്ചിറ എന്നീ ഗോഡൗണുകളിലേക്ക് നൽകി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത 20 കുടുംബശ്രീ സംരംഭ യൂണിറ്റുകളിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ് സപ്ലൈകോക്ക്‌ കൈമാറിയത്. 100 ഗ്രാം വീതമുള്ള പാക്കറ്റുകളാണ് പലവ്യഞ്ജന കിറ്റിലേക്കായി നൽകിയത്. മുളക് പൊടി 6380 പാക്കറ്റ്, മഞ്ഞൾ പൊടി 8560 പാക്കറ്റ്, മല്ലിപ്പൊടി 8900 പാക്കറ്റ് വീതമാണ് ജില്ലയിലെ സപ്ലൈകോയുടെ രണ്ട് ഗോഡൗണുകളിലേക്കായി ആദ്യ ഘട്ടത്തിൽ നൽകിയത്.