
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, മണ്ണുത്തി ഡോൺ ബോസ്കോ കോളജ് ജിടെക് കംപ്യൂട്ടർ എജ്യുക്കേഷൻ എന്നിവ ചേർന്നു നടത്തുന്ന സൗജന്യ തൊഴിൽമേള 20നു മണ്ണുത്തി ഡോൺ ബോസ്കോ കോളജിൽ നടത്തും. രാവിലെ 9.30 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 വരെയാണു മേള. http://g5.gobsbank.com എന്ന ലിങ്കിലൂടെ ഓൺലൈനായോ ജി–ടെക് തൃശൂർ, ഡോൺ ബോസ്കോ കോളജ് മണ്ണുത്തി എന്നിവ വഴി നേരിട്ടോ റജിസ്റ്റർ ചെയ്യാം.
എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, പിജി തുടങ്ങി യോഗ്യതകൾ ഉള്ളവർക്കു പങ്കെടുക്കാമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.ബാബു, ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ.ജോയ് ഉള്ളാട്ടിൽ എന്നിവർ അറിയിച്ചു. 9809552888.