കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..

കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് അമ്പലത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. പരിഭ്രാന്തിയിൽ ആളുകൾ തിരക്ക് കൂട്ടി ഓടുന്നതിനിടയിലാണ് അപകടം. മേള കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർ, അരിയന്നൂർ ഹരികൃഷ്ണൻ, ചൂരക്കാട്ടുകര അശ്വിൻ, പേരിങ്ങോട്ടുകര അവിനാഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.