ചേലക്കര നിയോജകമണ്ഡലത്തിലെ 9 സഹകരണബാങ്കുകളിലെ ജീവനക്കാരുടെയും ഡയറക്ടര്‍മാരുടെയും വിഹിതമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 56,45,120 രൂപ യു ആർ പ്രദീപ് എംഎൽഎ ഏറ്റുവാങ്ങി. വെങ്ങാനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 7,43,010 രൂപ, കൊണ്ടാഴി കാര്‍ഷികേതര സര്‍വീസ് സഹകരണ സംഘം 78854 രൂപ, ദേശമംഗലം സര്‍വീസ് സഹകരണ ബാങ്ക് 15,48,750 രൂപ, മുള്ളൂര്‍ക്കര വില്ലേജ് സഹകരണ ബാങ്ക് 741003 രൂപ, പഴയന്നൂര്‍ പരസ്പര സഹായ സഹകരണ സംഘം 50000 രൂപ, വരവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 8,10,000 രൂപ, തിരുവില്വാമല കാര്‍ഷികേതര സഹകരണ സംഘം 72000 രൂപ, പാഞ്ഞാള്‍ ജനകീയ സഹകരണ സംഘം 50000 രൂപ, ചെറുതുരുത്തി സര്‍വീസ് സഹകരണ ബാങ്ക് 15,51,503 രൂപ അടക്കം 56,45,120 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞത് ഈ കൊറോണ ദുരിതസമയത്ത് ഗവര്മെന്റിന് ചെറിയ സഹായമായി മാറും എന്ന് എം എൽ എ പറഞ്ഞു.