പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു പൊലീസ് പ്രവേശന പാസ്..

uruvayur temple guruvayoor

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു പൊലീസ് പ്രവേശന പാസ് ഏർപ്പെടുത്തും. പുലർച്ചെ 5 മുതൽ കാലത്ത് 10 വരെ വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുള്ളവർ ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ 94979 87136 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നു പൊലീസ് അറിയിച്ചു. ഈ സമയത്ത് വിവാഹം നടത്തുന്ന സംഘങ്ങൾക്ക് മണ്ഡപത്തിലേക്ക് എത്താൻ സ്പെഷൽ ബ്രാഞ്ച് പൊലീസിൽ നിന്നുള്ള ഫോട്ടോ പതിച്ച പ്രത്യേക പാസ് വേണ്ടി വരും.