അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം..

അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മ രിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പന്നിവിഴ സ്വദേശി ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചാണ് അപകടം. ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങിയ ഗീത തൽകഷ്ണം മ രിച്ചു. മൃതദേഹം റോഡിൽനിന്നു നീക്കാൻ അധികൃതർ വൈകിയതായി ആക്ഷേപമുണ്ട്.