
നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നുപീടിക ബൈപാസിലേക്ക് മെറ്റൽ ലോഡുമായി വന്ന ടോറസ് ലോറി മറിഞ്ഞു. ആളപായമില്ല. തമിഴ് നാട്ടിൽ നിന്ന് വന്ന വലിയ ടോറസാണ് അപകടത്തിൽപെട്ടത്. മൂന്നുപീടിക ബീച്ച് റോഡിൽ നിന്നും ബൈപാസിലൂടെ തെക്ക് ഭാഗത്തേക്ക് റിവേഴ്സ് ഗിയറിൽ പോയിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.