തുമ്പൂർമുഴി ഉദ്യാനത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി…

തുമ്പൂർമുഴി ഉദ്യാനത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി. തുമ്പൂർമുഴി ശലഭോദ്യാനത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ കാട്ടാന കൂട്ടം ഇറങ്ങിയത്. ഉദ്യാനത്തിലെ വർഷങ്ങൾ പഴക്കമുള്ള പത്ത് അലങ്കാരപ്പനകൾ തള്ളി മറിച്ചിട്ട് തിന്നുകയും ഇരുപതോളം ചെടിച്ചട്ടികളും തറയോടുകളും ഏറെ സവിശേഷമായി പരിപാലിച്ചിരുന്ന കല്ലുവാഴകളും നശിപ്പിക്കുകയും ചെയ്തു. സമീപപ്രദേശത്തെ പുല്ലാർക്കാട്ട് ബാബുവിന്റെ 25 വാഴകളും റംബൂട്ടാൻ തൈകളും ഒരു തെങ്ങും മാവുകളും നശിപ്പിച്ചു.