
തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് – ബി.ജെ.പി സംഘർഷം. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. പിന്നാലെ, ബി.ജെ.പി പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും അസഭ്യവർഷവുമുണ്ടായി. ഇതോടെ സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രവർത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോൺഗ്രസ് – ബിജെപി പ്രവർത്തകർക്ക് നടുവിലായി ഉദ്യോഗസ്ഥർ നിലയുറപ്പിച്ചതോടെ നിലവിൽ സംഘർഷാവസ്ഥയ്ക്ക് ശമനം ആയത്.