ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് കൊറോണ പ്രതിരോധത്തിന് വിഘാതം – മന്ത്രി എ.സി മൊയ്‌തീൻ…

ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിഘാതമാകുമെന്ന് മന്ത്രി എ സി മൊയിതീൻ പറഞ്ഞു. വടക്കാഞ്ചേരി റോട്ടറി ക്ലബ്ബ് ജില്ലാ ആശുപത്രിയിലേക്ക് നൽകിയ മിനി വെന്റിലേറ്റർ സ്വീകരിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ പുറത്തിറങ്ങിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ചടങ്ങിൽ അധ്യക്ഷസ്ഥാനം വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം ആർ സോമൻ നാരായണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിന്ദു തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ എം ആർ അനൂപ്, അനൂപ് കിഷോർ, റോട്ടറി ക്ലബ് സെക്രട്ടറി എം സി ജോണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.