അതിരപ്പിള്ളിയിൽ കുരങ്ങിൻ്റെ ആക്രമണത്തിൽ പരുക്ക്…

അതിരപ്പിള്ളി വെള്ളച്ചാട്ടം വിനോദ കേന്ദ്രത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ 3 വനിതകൾക്കു പരുക്കേറ്റു. ആദ്യത്തെ ആക്രമണം ദിവസം രാവിലെ പത്തോടെ വന സംരക്ഷണ സമിതി ജീവനക്കാരിയുടെ നേരെയാണ്. ജോലിക്കിടെ ജീവനക്കാരിയെ കുരങ്ങ് മാന്തുകയായിരുന്നു.

പിന്നീട് പതിനൊന്നരയോടെ വിനോദ സഞ്ചാരിയായ യുവതിക്കും കുരങ്ങിന്റെ നഖം കൊണ്ടു മുറിവേറ്റു. വൈകിട്ട് മൂന്നിന് ചെറായി സ്വദേശി ബീന തോമസിന് കുരങ്ങിന്റെ കടിയേറ്റ് കയ്യിൽ ആഴത്തിലുള്ള മുറിവേറ്റു. ബാഗിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ പുറത്തെടുക്കുന്നതിനിടയിലാണ് കുരങ്ങിൻ്റെ ആക്രമണം. കയ്യിൽ കടിച്ചു തൂങ്ങിയ കുരങ്ങ് നനഞ്ഞ തുണി കൊണ്ട് അടിയേറ്റ ശേഷമാണ് കുരങ്ങ് പോയത്.