തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം..

Thrissur_vartha_district_news_malayalam_pooram

തൃശൂർ: ജനുവരി 3ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി 3ന് റോഡ് ഷോ നടക്കുന്ന സമയത്ത് പൂരം ഒരുക്കാൻ അനുമതി ലഭിച്ചാൽ 15 ആനകളുടെ അകമ്പടിയോടെ മിനി പൂരമൊരുക്കും. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

മിനിപൂരത്തിൽ പതിനഞ്ച് ആനകൾ ചമയംകെട്ടി അണി നിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനു ബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നു ണ്ട്. ഈ സമയത്ത് പറമേക്കാവ് ക്ഷേത്രത്തിന്റെ മുൻപിൽ മിനിപൂരം സംഘടിപ്പിക്കാനാണ് പറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.