കാല്‍ വഴുതി ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

തൃശൂര്‍ മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുറത്താട് വലിയ വീട്ടില്‍ അനിലകുമാറിന്റെ മകന്‍ അജില്‍ ക്യഷ്ണയാണ് (16) മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജിൽ. കാല്‍ വഴുതി വീണ് അഖില്‍ ക്യഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രാജി. സഹോദരി: അനഘ.