കോടതിയുടെ നിർദേശപ്രകാരം ലോക്ക് ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ പിഴയൊടുക്കി വിട്ടുകിട്ടാനുള്ള നടപടികൾ തുടങ്ങി.കഴിഞ്ഞ ദിവസങ്ങളിലെല്ലാം പിഴ ഈടാക്കാതെയാണ് പോലീസ് വാഹനങ്ങൾ വിട്ടുനൽകിയിരുന്നത്.
ഇരുചക്രവാഹനങ്ങൾക്ക് ആയിരം രൂപയും,നാലുചക്രവാഹനങ്ങൾക്ക് രണ്ടായിരവും ഹെവി വാഹനങ്ങൾക്ക് നാലായിരവുമാണ് പിഴയായി ഈടാക്കുന്നത്.പോലീസ് തന്നെ റസീപ്റ്റ് നൽകിയാണ് ഇപ്പോൾ പിഴ വാങ്ങിക്കുന്നത്.
ആദ്യം ട്രഷറികളിൽ നേരിട്ട് അടയ്ക്കണമെന്ന നിർദേശമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത്
പോലീസ് പിഴ സ്വീകരിക്കുകയും പിന്നീടത് ട്രഷറിയിൽ അടയ്ക്കുകയും ചെയ്യും. ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 1500 ഓളം വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.പിഴയീടാക്കാതെ വിട്ടുകൊടുത്ത വാഹന ഉടമകളെ വിളിച്ചുവരുത്തി അവരിൽ നിന്നും തുക ഈടാക്കുകയും ചെയ്യും.