ജില്ലയിൽ ജാഗ്രത തുടരുന്നു

കോവിഡ് രോഗബാധിതർ ഇല്ലാത്ത ജില്ലയാണെങ്കിലും കർശന നിരീക്ഷണവും ജാഗ്രതയുമാണ് തൃശൂരിൽ തുടരുന്നത്.ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്‌ 747പേരാണ്. വീടുകളിൽ 736 പേരും ആശുപത്രികളിൽ 11 പേരുമാണുള്ളത്‌. വെളളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ വിട്ടയച്ചു.


വെളളിയാഴ്ച 16 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 991 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 958 ഫലം വന്നിട്ടുണ്ട്. 33 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.