ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,15 പേർ രോഗമുക്തരായി..

ഇന്നത്തെ പരിശോധനാ ഫലം 3 പേര്‍ക്ക് പോസിറ്റീവും 15 പേര്‍ക്ക് നെഗറ്റീവുമാണ്. പോസിറ്റീവായ മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ 3 വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
ഇതുവരെ 450 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.