പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം..

കയ്‌പമംഗലം പെരിഞ്ഞനം പൊന്മാനിക്കുടത്ത് വീട് കുത്തിത്തുറന്നു മോഷണശ്രമം. തറയിൽ രാജീവിന്റെ വീട്ടിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സഹോദരൻ പ്രദീപ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിലായിരുന്ന പ്രദീപ് വാതിലുകളും മറ്റും തുറക്കുന്ന ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇതോടെ മോഷ്ടാക്കൾ കടന്നു കളഞ്ഞു. വീടിൻ്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്‌ടാക്കൾ അകത്തു കടന്നിട്ടുള്ളത്. എല്ലാ മുറികളും, അലമാരയും കുത്തിത്തുറന്ന നിലയിലാണ്. കയ്‌പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.