മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി നെഞ്ച് തുറക്കാതെയുള്ള ഹൃദ്രോഗ ചികിത്സ നടത്തി..

thrissur-medical-collage

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി നെഞ്ച് തുറക്കാതെയുള്ള ഹൃദ്രോഗ ചികിത്സ നടത്തി. ശസത്രക്രിയയ്ക്കു പകരം രോഗിയുടെ രക്ത ധമനി വഴി കത്തീറ്റർ കടത്തി ഹൃദയത്തിലുള്ള ദ്വാരം അടക്കുന്നതാണ് ഡിവൈസ് ക്ലോഷർ എന്ന പേരിലറിയപ്പെടുന്ന ചികിത്സാ രീതി.

വയനാട് സ്വദേശിയായ വിനയനാണ് (18) ഈ ആധുനിക ചികിത്സാ രീതിക്ക് വിധേയനായത്. കാൽമുട്ട് വേദനയായിരുന്നു തുടക്കം. വിശദ പരിശോധനയിൽ ഹൃദയത്തിൽ ജന്മനായുള്ള ദ്വാരം കണ്ടെത്തി. സാധാരണ ഈ ന്യൂനത നെഞ്ച് തുറന്നുള്ള ശസ്ത്ര ക്രിയയിലൂടെയാണ് പരിഹരിക്കാറ്. പുറത്ത് 2.5 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ ആരോഗ്യ ഇൻഷുറൻസ് കാർഡ് വഴി സൗജന്യമായാണ് ആശുപത്രിയിൽ പൂർത്തീകരിച്ചത്.