സുരക്ഷ മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ കോവിഡ് തിരിച്ചുവരും: ജില്ല മെഡിക്കൽ ഓഫീസർ…

എല്ലാ ജനങ്ങളും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും, ഇല്ലെങ്കിൽ കോവിഡ് തിരിച്ചു വരാനുള്ള സാധ്യതകൾ കൂടുതലാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ.
നമ്മുടെ ജില്ലയിലെ ജനങ്ങൾ മാസ്ക് ഉപയോഗിക്കാൻ വലിയ വിമുഖത കാണിക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. കോവിഡ് അകന്നു പോയി എന്ന് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണഉണ്ടായതായാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. എന്നാൽ ഇത് ഒരു ചെറിയ ഇടവേള മാത്രമാണ്.അശ്രദ്ധയും നിയമലംഘനവും കൂടിച്ചേരുമ്പോൾ കോവിഡ് അതിവേഗത്തിൽ നമ്മളിലേക്ക് തിരിച്ചെത്തുമെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെജെ . റീന അറിയിച്ചു. സമൂഹ വ്യാപനം തടയുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആണെന്നു മനസ്സിലാക്കി എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തതിനു ശേഷം മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കണമെന്നും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. തൃശൂർ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.