മലമ്പുഴ ഡാമിലെ വെള്ളം ഭാരതപ്പുഴയിലൂടെ മായന്നൂർ തടയണ ഭാഗത്തേക്ക് എത്തി തുടങ്ങി. ഏപ്രിൽ 17നാണ് ഡാം തുറന്നത്. വെള്ളിയാഴ്ചയോടെ പൈങ്കുളം പമ്പ് ഹൗസ് പ്രദേശത്ത് വെള്ളം ഒഴുകി എത്തുമെന്നും ഇതോടെ ശനിയാഴ്ച തന്നെ ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.പുഴ വറ്റി വരണ്ടതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത കുടിവെള്ളക്ഷാമം ആണ് അനുഭവപ്പെട്ടത്.വരും ദിവസങ്ങളിൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.