
തൃശൂർ കിഴക്കേക്കോട്ടയിൽ വാഹന ഷോറൂമിൽ തീ പിടുത്തം. വാഹനങ്ങൾക്കു കേടുപാടില്ല. ഷോറൂമിന്റെ പുറകുവശമാണ് തീ പിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന പഴയ സാമഗ്രികൾ കത്തി നശിച്ചു. തീ കത്തുന്നത് കണ്ട് സമീപവാസികളാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. തൃശൂരിൽ നിന്നു അഗ്നി രക്ഷാ സേനയുടെ 2 യൂണിറ്റെത്തിയാണ് തീയണച്ചത്.