
തൃശൂര്‍-കുറ്റിപ്പുറം റോഡ് നാല് വരിപ്പാതയാക്കുന്നതിന് 96.47 കോടി രൂപ പദ്ധതിക്ക് ധന വകുപ്പ് അംഗീകാരം നൽകി അനുവദിച്ചു. നാല് വരി പാത പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. കെ.എസ്.ടി.പിയ്ക്കാ ണ് നിർവഹണ ചുമതല.
ജംഗ്ഷനുകളുടെ വികസനം, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ചെറിയ പാലങ്ങൾ, നിരവധി കലുങ്കുകൾ, ഓട നിർമാണം, സ്ഥിരം തകർച്ച ഉണ്ടാകുന്ന മേഖലകളിൽ കോൺക്രീറ്റ് റോഡ്, റോഡിന് ഇരുവശവും ഇന്റർലോക്ക് നടപ്പാത, റോഡ് സുരക്ഷാ ഉപകരണങ്ങൾ, മാർക്കിങ്ങുകൾ, സുരക്ഷാ ബോർഡുകൾ, ദിശാ സൂചനകൾ എന്നിവ സ്ഥാപിക്കൽ ഉൾപ്പെടെയാണ് നവീകരണ പദ്ധതി.