
തളിക്കുളം: മുഖ്യമന്ത്രിയുടെ നവകേരള
സദസ്സിന്റെ പേരിൽ തളിക്കുളത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതായി പരാതി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ എ.എം. മെഹബൂബിന്റെ പിതാവിന്റെ മരണാനന്തര ആവശ്യ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ ജില്ലാ കോൺഗ്രസ്റ്റ് കമ്മറ്റി ജനറൽ സെക്രട്ടറി മാരായ സി.എം. നൗഷാദ്, നൗഷാദ് ആറ്റുപറമ്പത്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഐ. ഷൌക്കത്തലി, നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.എം. സിദ്ധിഖ്, ബ്ലോക്ക് ട്രെഷറർ ഹിറോഷ് ത്രിവേണി എന്നിവരെയാണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.