കോവിഡ് 19: പത്തുപേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു

കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായുള്ള മുൻകരുതലുകളുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ അടക്കമുള്ള പത്തുപേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് 19 സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 10 പേരുടെ സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഗൾഫിൽനിന്ന് എത്തിയ യുവാവ് രോഗ ലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും രോഗം പൂർണമായി മാറിയതിനു ശേഷം ആശുപത്രി വിടുകയും ചെയ്തിരുന്നു.