ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്ത 162 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു..

ഓറഞ്ച് ബി സോണിലുള്ള ജില്ലയിൽ
ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്തതിന് 162 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും വാഹനം ഓടിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.ജില്ലാ അതിർത്തിയായ പൊങ്ങത്തും, മേലൂർ, കാടുകുറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. കർശന പരിശോധനയാണ് ജില്ലാ അതിർത്തികളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ തുറന്ന സ്റ്റേഷനറി കടകൾ, ചെരിപ്പ് കടകൾ എന്നിവ പോലീസ് നേരിട്ടെത്തി അടപ്പിച്ചു. അതോടൊപ്പം ആളുകൾ കൂട്ടമായും സാമൂഹിക അകലം പാലിക്കാതെയും ഇരുന്നു ചായകുടിച്ച ചായക്കടകളും അടപ്പിച്ചു.