
തൃശൂര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ. ഇയാൾ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ വർഷം മാർച്ച് 19ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിയരികിൽ വെച്ചായിരുന്നു ഭീഷണിപ്പെടുത്തൽ. ആളൂർ എസ്.എച്ച്.ഒ സിബിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് 13 വർഷം കഠിന തടവിന് പുറമേ 85,000 രൂപയും പിഴയിട്ടിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കിൽ പത്ത് മാസം കൂടി ശിക്ഷ അനുഭവിക്കണം