സ്കൂളിൽ വെടിയുതിർത്ത യുവാവ് തോക്ക് വാങ്ങിയത് ഗൺ ബസാറിൽ നിന്ന്..

തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിയുതിർത്ത യുവാവ് തോക്ക് വാങ്ങിയത് സെപ്റ്റംബർ 28ന്. അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് 1,800 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. പണം പലപ്പോഴായി പിതാവിൽ നിന്ന് വാങ്ങിയാണ് തോക്ക് സംഘടിപ്പിച്ചതെന്ന് മൊഴി.