അച്ചടിക്കടലാസുമായി ഉറുമ്പൻകുന്നിലെത്തിയ 3 തമിഴ്നാട് ലോറികൾ പോലീസ് പിടിച്ചെടുത്തു..

അച്ചടിക്കടലാസുമായി ഉറുമ്പൻകുന്നിലെ സ്വകാര്യ ഗോഡൗണിൽ എത്തിയ 3 തമിഴ്നാട് ലോറികൾ പോലീസ് പിടിച്ചെടുത്തു. ചരക്കുലോറിയുടെ ജീവനക്കാർ മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവിടെ നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മതിയായ അനുമതികളോടെയും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുമാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് ലോറി ജീവനക്കാർ പറഞ്ഞു. 3 ലോറികളിലായി ആറു ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.പോലീസും ഡി എം ഒ യും കളക്ടറും എല്ലാമായി ബന്ധപ്പെട്ടാണ് ഇവരെ ആംബുലൻസിൽ പാലക്കാട് അതിർത്തിയിൽ എത്തിച്ചത്.ലോറികളും ഗോഡൗണുമെല്ലാം അഗ്നിരക്ഷാ സേന അണുവിമുക്തമാക്കി.