വീട്ടിൽ തുറന്നിട്ടിരുന്ന ജനൽ വഴി വീട്ടമ്മയുടെ സ്വർണമാല കവർന്നു.

വാടാനപ്പള്ളി: വീട്ടിൽ തുറന്നിട്ടിരുന്ന ജനൽവഴി മോഷ്ടാവ് വീട്ടമ്മയുടെ സ്വർണമാല കവർന്നു. തളിക്കുളം പുതുകുളങ്ങരയിൽ താമസിക്കുന്ന കറപ്പംവീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ മുംതാസിന്റെ ഒരു പവന്റെ അടുത്ത് വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. രാത്രി 8 ഓടെ വീട്ടിൽ തുറന്നു കിടന്നിരുന്ന ജനലിന് അടുത്ത് മുംതാസ് ഇരിക്കുമ്പോഴാണ് വീട്ടമ്മയുടെ മാല മോഷ്ടാവ് പൊട്ടിച്ചത്. വീട്ടമ്മ ബഹളം വെച്ചെങ്കിലും പൊട്ടിച്ചെടുത്ത മാലയുമായി മോഷ്ടാവ് കടന്നു കളഞ്ഞു.