
വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്ക് ഞായറാഴ്ച സപ്തമിനാളിൽ ജ്വലിക്കും. ഗുരുവായൂരിലെ പുരാതന നെന്മിനി മനക്കാരുടെ വകയാണ് സപ്തമി വെളിച്ചെണ്ണ വിളക്ക്. രാത്രി പതിനായിരത്തോളം ദീപങ്ങളിൽ വെളിച്ചെണ്ണത്തിരികൾ തെളിയുമ്പോൾ അഞ്ച് ഇടക്കകളും അഞ്ച് നാഗസ്വരങ്ങളും അകമ്പടിയായി ഗുരുവായൂരപ്പൻ എഴുന്നള്ളും.
അഷ്ടമി വിളക്കു ദിവസമായ തിങ്കളാഴ്ച മുതൽ നാലു ദിവസം സമ്പൂർണ നെയ്‌വിളക്കാണ്. സ്വർണക്കോല തേജസ്സിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നതും അഷ്ടമിവിളക്കു മുതലാണ് ഗുരുവായൂരിലെ പുരാതന പുളിക്കിഴെ വാരിയത്ത് കുടുംബംവകയാണ് അഷ്ടമിവിളക്ക്.