കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും കഞ്ചാവുമായി ഒരാൾ പിടിയിൽ…

kanjavu arrest thrissur kerala

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് കൊട്ടിക്കൽ നിന്നും 1.072 KG കഞ്ചാവുമായി ഒരാളെ പിടികൂടിയത്. ആദിത്യനെ ആണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി ഒരു വർഷത്തോളമായി ലഹരി വിൽപന നടത്തി വരുന്നു.

നാട്ടിൽ നിന്നും തന്നെ വലിയ അളവിൽ കഞ്ചാവ് വാങ്ങി സൂക്ഷിച്ച്, ചെറിയ അളവിൽ വില്പന നടത്തുകയാണ് ചെയ്തിരുന്നത്. ആവശ്യാനുസരണം ഏജൻ്റ് മാർ മുഖേനയാണ് പ്രതി മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്നത്.

കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവം നടക്കുന്ന അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ മയക്കുമരുന്നിൻ്റെ ഉപയോഗം ഉണ്ടാവുമെന്നുള്ള തൃശ്ശൂർ റൂറൽ എസ്.പി. ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വിൽപന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ചതിൻ്റെ ഉറവിടവും, വിൽപന നടത്തിയവയെയുo കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.