തൃശൂരിൽ വൻ കഞ്ചാവ് വേട്ട.

kanjavu arrest thrissur kerala

തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട.മരത്താക്കരയിൽ നിന്നും പുത്തൂരിൽ നിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നു പേരെ തൃശൂർ എക്സൈസ് റേഞ്ച് ടീം പിടികൂടി. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ മരത്താക്കരയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് ആദ്യം പിടികൂടിയത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ സഹിതമാണ് എക്സൈസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൂർ കുറിപ്പുംപടിയിൽ നിന്നും 2.750 കിലോ കഞ്ചാവുമായി പുത്തൂർ കുറുപ്പുംപടി സ്വദേശി വിനു (29) വിനെയും എക്സൈസ് പിടികൂടുകയായിരുന്നു