തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിലെ വെട്ടിക്കാട്ടിരി സെന്ററിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. (KL-48 C8788) പാഞ്ഞാൾ ശ്രീപുഷ്കരം സ്വദേശി മുഹമ്മദ് അനസിന്റെ ബൈക്കാണ് മോഷണം പോയത്. യുവാവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ സിസിടിവി ക്യാമറയിൽ രണ്ടു യുവാക്കൾ വാഹനം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചതോടെ ഇത് പൊലീസ് പുറത്തുവിട്ടു.