കോവിഡ് 19: ചേറ്റുവ സ്വദേശി ദുബായിൽ മരിച്ചു…

കോവിഡ് 19 ബാധിച്ച് ദുബായിൽ മലയാളി മരിച്ചു.തൃശൂർ ചേറ്റുവ സ്വദേശിയായ ഷംസുദ്ദീൻ ആണ് മരിച്ചത്.അറുപത്തഞ്ച് വയസ്സായിരുന്നു പ്രായം.ദുബായ് പോലീസിൽ മെക്കാനിക്കൽ വിഭാഗത്തിൽ ജീവനക്കാരനായിരുന്ന ഷംസുദ്ദീൻ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ 45 വർഷമായി ദുബായി പോലീസിൽ സേവനമനുഷ്ടിക്കുകയായിരുന്ന ഇദ്ദേഹം ഈ വർഷം വിരമിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.