ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരി ച്ചു.

ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരി ച്ചു. ചന്ദ്രശേഖരൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ എ.ആർ. രതീഷാണ് മ രിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെ ആയിരുന്നു ആക്രമണം. അക്രമ മുണ്ടായ ഉടൻ തന്നെ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്രമകാരിയായതിനാൽ ആനക്കോട്ടയ്ക്ക് അകത്തു തന്നെ തളച്ച ആനയായിരുന്നു ചന്ദ്രശേഖരൻ. 25 വർഷത്തിന് ശേഷമാണ് ആനയെ പുറത്തിറക്കുന്നത്. ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ആനയായിരുന്നു ചന്ദ്രശേഖരൻ. വിവിധ സംഭവങ്ങളിൽ മൂന്ന് തവണ മയക്കുവടി ഏറ്റിട്ടുണ്ട്.