തൃശൂർ: കൊരട്ടിയിൽ 60 kg കഞ്ചാവുമായി എറണാകുളം തൃക്കാക്കര സ്വദേശി ഷമീർ ജെയ്നു (41) പിടിയിലായി.. സ്പോർട്സ് യൂട്ടിലിറ്റി മോഡൽ കാറിൽ സഞ്ചരിച്ചിരുന്ന ഇയാളെ ഡാൻസാഫും ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവ് 10 ലക്ഷംരൂപ വിലമതിക്കുന്നതാണ്.
ഉത്സവ സീസൺ മുന്നിൽകണ്ട് വിവിധ ജില്ലകളിലേക്ക് വിൽപന നടത്തുന്നതിന് വേണ്ടി പ്രതി ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരുമ്പോൾ ആണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.