കൃഷി ചെയ്തില്ലെങ്കിലും വയലിന് പണം ലഭിക്കുന്ന പദ്ധതിയുടെ നടപടികൾക്ക് തുടക്കമായി…

സംസ്ഥാനത്ത് വയൽ നശിപ്പിക്കാതെ നിലനിർത്തിയാൽ ഉടമയ്ക്ക് പണം കിട്ടുന്നതിനുള്ള പദ്ധതി തുടങ്ങാൻ ആവശ്യമായ നടപടികൾ തുടങ്ങി. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ നേരത്തേത്തന്നെ നടപ്പാക്കിയ ഇത്തരം പദ്ധതി ഏഷ്യയിൽ നടപ്പാക്കുന്നത് ആദ്യമായാണ്.കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതിക്ക് 40 കോടി രൂപയാണ് വകയിരുത്തിയത്.

ഇതുപ്രകാരം സ്വന്തംപേരിൽ നെൽവയൽ ഉണ്ടെങ്കിൽ ഒരു ഹെക്ടറിന് 2000 രൂപ പ്രതിവർഷം കിട്ടും. വയൽ പാട്ടത്തിന് കൊടുത്താലും ഉടമയ്ക്ക് ഇതേ റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. പരമാവധി അഞ്ച് ഏക്കർ വരെ നെൽപ്പാടം ഉള്ളവർക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക.
ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നടപടികളാണ് ഇപ്പോൾ ജില്ലയിൽ തുടങ്ങിയിരിക്കുന്നത്.