
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൃശൂർ എംപ്ലോയബിലിറ്റി സെന്റർ നാളെ 9.30നു ജവാഹർ ബാലഭവനിൽ സൗജന്യ തൊഴിൽമേള നടത്തും. എസ്എസ്എൽസി, പ്ലസ്ടു, പി.ജി, ഐടിഐ, ഡിപ്ലോമ, ബിടെക് യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 12 സ്വകാര്യ കമ്പനികളുടെ അഞ്ഞൂറിൽപരം ഒഴിവുകളിലേക്കാണു നിയമനം.