ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു..

തൃപ്രയാർ: നാട്ടിക സെന്ററിൽ ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. എടത്തിരുത്തി സ്വദേശികളായ മാടാനി വീട്ടിൽ സുബീഷ് (35) ഭാര്യ രാജി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃപ്രയാർ ആക്ടസ് പ്രവർത്തകർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.