കോവിഡ് പരിശോധനയിലെ അന്തിക്കാട് ടച്ച്…

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് കോവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കാൻ ഉപയോഗിക്കുന്ന സ്വാബ് എന്ന ഉപകരണം.ഈ സ്വാബിൽ അന്തിക്കാടിന്റെ കൈയൊപ്പുമുണ്ട്. അന്തിക്കാട് പ്രവർത്തിക്കുന്ന നീരജ് ബാലന്റെ എ.എൻ.ബി. ടൂളേഴ്‌സ് എന്ന സ്ഥാപനമാണ് സ്വാബ് നിർമ്മിക്കുന്നത്.രണ്ടു വർഷം മുൻപാണ് എ.എൻ.ബി. ടൂളേഴ്‌സ് അന്തിക്കാട് പ്രവർത്തനമാരംഭിക്കുന്നത്.
കോവിഡ് പരിശോധനയ്ക്ക് തൊണ്ടയിലെയും മൂക്കിലെയും സ്രവം ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ത്രോട്ട് സ്വാബ്‌, നേസൽ സ്വാബ്‌ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്.തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയുടെ ആവശ്യപ്രകാരമാണ് ടെസ്റ്റിങ്‌ സ്വാബുകളുടെ നിർമ്മാണം ഇവിടെ ആരംഭിച്ചത്.

30000 സ്വാബുകൾ ഇതിനകം
ശ്രീചിത്രക്ക് നിർമ്മിച്ചുനൽകി. പ്രാഥമിക ഉപകരണമായ സ്വാബുകൾ ഇവിടെനിന്നും അങ്കമാലിയിലെ ഇൻകെൽ എന്ന സ്ഥാപനത്തിലേക്ക്‌ ആദ്യം എത്തിക്കും. ഈ സ്ഥാപനത്തിൽ നിന്നും സ്വാബുകളുടെ അഗ്രഭാഗത്ത്‌ ക്യാപ്പുകൾ ഘടിപ്പിച്ചശേഷമാണ് പരിശോധനക്കായുള്ള പൂർണ ഉപകരണമാക്കി മാറ്റി കൈമാറുക.