പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതിയിൽ വാദം ഇന്ന്..

പാലിയേക്കര ടോൾ കമ്പനി കരാർ ലംഘനം നടത്തുകയും കൂടുതൽ തുക പിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ടോൾ പിരിവ് അവസാനിപ്പിക്കാനായി കോൺഗ്രസ് നേതാവ് അഡ്വ.ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നു വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എ.ജെ.ദേശായിയും ജസ്റ്റിസ് വി.ജി.അരുണും ചേർന്ന ബെഞ്ചാണു വാദം കേൾക്കുക. കരാർ നീട്ടിയതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.