
തൃശ്ശൂരിൽ : കൊട്ടേക്കാട് വിദ്യാർഥിയെ മാലിന്യ കുഴിയിൽ മ രിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മ രിച്ചത്. ചൊവ്വാഴ്ച മൂന്നുമണിയോടെ സൈക്കിളുമായി വീട്ടിൽ നിന്ന് പോയതായിരുന്നു.
കുറച്ച് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.